Home KERALA 96 ദിവസങ്ങൾക്ക് ശേഷം ജയിൽമോചിതനായി കമറുദ്ദീൻ; ‘നടന്നത് വലിയ ഗൂഢാലോചന’

96 ദിവസങ്ങൾക്ക് ശേഷം ജയിൽമോചിതനായി കമറുദ്ദീൻ; ‘നടന്നത് വലിയ ഗൂഢാലോചന’

കാഞ്ഞങ്ങാട്∙ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽപ്പെട്ട് റിമാൻഡിലായിരുന്ന എം.സി.കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. തന്റെ അറസ്റ്റിനു പിന്നിൽ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. 148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെന്‍ട്രൽ ജയിലിൽനിന്നാണ് കമറുദ്ദീൻ മോചിതനായത്. 2020 നവംബർ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.

‘എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. അല്ലാതെ പണം നേടിയെടുക്കുക എന്നതായിരുന്നില്ല. എന്നാൽ ഇതിലൊന്നും പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും. ഏകദേശം 42 വർഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവർക്ക് കാലം മാപ്പു നൽകില്ല, ചരിത്രം മാപ്പു നൽകില്ല. അവർ കനത്ത വില നൽകേണ്ടി വരും’– എംഎൽഎ പറഞ്ഞു.

രാഷ്ട്രീയത്തിൽപ്പെട്ടവർ തെങ്ങുകയറ്റക്കാരെപ്പോലെയാണെന്ന് സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്തെ ഭൂരിപക്ഷം വർധിച്ച നാൾ മുതലാണ് തനിക്കു നേരെ ആക്രമണം തുടങ്ങിയത്. മുസ്‍ലിം ലീഗ് അധ്യക്ഷൻ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും കമറുദ്ദീൻ വ്യക്തമാക്കി. 96 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്.

Also Read :   റോഡ് ഉദ്ഘാടനം ചെയ്യാനായി തേങ്ങ ഉടച്ചു; അതോടെ പൊളിഞ്ഞിളങ്ങി റോഡ്; പുതിയ റോഡ് തകര്‍‌ന്നതിന്‍റെ അമര്‍ഷത്തിൽ നാട്ടുകാർ