കണ്ണൂർ :ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദം/പി എസ് സി അംഗീകൃത ഡയാലിസിസ് ടെക്നോളജി ഡിപ്ലോമയാണ് ഡയാലിസിസ് ടെക്നീഷ്യന്റെ യോഗ്യത. ലാബ്ടെക്നീഷ്യന്‍ പി എസ് സി അംഗീകൃത ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടിയുമാണ് യോഗ്യത. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
വാലന്റൈൻസ് ഡേ അടുത്തെത്തി, ഇതല്ലാതെ രക്ഷയില്ല- ഉണ്ണി മുകുന്ദൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക