തനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ലെന്നും ഇന്ത്യയെന്ന വിചാരം മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് താനെന്നും സംവിധായകൻ മേജർ രവി.
രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ: ”പലരും ചോദിച്ചിരുന്നു, നിങ്ങള്‍ ബിജെപിക്കാരനല്ലേ, ആര്‍എസ്എസുകാരനല്ലേയെന്ന്. . ഞാന്‍ രാഷ്ട്രീയക്കാരനല്ല.
ഞാനൊരു ഹിന്ദുവാണെന്ന് ഞാന്‍ ചങ്കൂറ്റത്തോടെ പറയും. എന്നുവച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്ലീം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക