മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടതായി റിപ്പോർട്ട്. യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. കൂടാതെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പൻ വ്യക്തമാക്കി.
ജാതി, മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് കഴിയുമെന്ന് സുപ്രിംകോടതി
തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരുമെന്നും ഒൻപത് സംസ്ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകുമെന്നും പാലായിലെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണയും തനിക്കാണെന്നും മാണി. സി. കാപ്പൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക