ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെയുള്ള വിവിധ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. പെട്രോ കെമിക്കൽ പ്ലാന്റ് ഉൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രി നിർവഹിക്കാനിരിക്കുന്നത്.
സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി
ഷിപ്യാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്സ പെട്രോകെമിക്കൽ പ്രോജക്ട്, 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, കൊച്ചി തുറമുഖത്ത് നവീകരിച്ച കോൾ ബെർത്ത് തുടങ്ങിയ പ്രധാന പദ്ധതികളെല്ലാം പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. അതേസമയം, ബിജെപി കോർകമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക