70 രൂപ സബ്സിഡിക്ക് പുറമേ 30 രൂപ കൂടി കാലിത്തീറ്റയ്ക്ക് വർധിപ്പിച്ച് മിൽമ. ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡിയാണ് നൂറു രൂപയായി ഉയർത്തിയിരിക്കുന്നത്. 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്സിഡിയാണ് മുന്‍പ് മില്‍മ നല്‍കിയിരുന്നത്. ജനുവരി ഒന്ന് മുതലാണ് ഇത് 70 രൂപയായി ഉയര്‍ത്തിയത്.
പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ പാറക്കുളത്തിൽ മുങ്ങിമരിച്ചു
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന് വേണ്ടിയാണ് മില്‍മ കാലിത്തീറ്റ സബ്സിഡി വർധിപ്പിച്ചിരിക്കുന്നത്. സബ്സീഡിയിലെ വർധനവ് സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് നേട്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക