ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും വരുന്നു . സുരേഷ് 252ാമത്തെ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നടൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെക്കുറിച്ച് പങ്കു വെച്ചത്.
ആവേശം സഹിക്കാന്‍ പറ്റുന്നില്ല. ജോഷി എന്ന മഹാ പ്രതിഭയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്നു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ രാവിലെ 11 മണിക്ക് .
10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക