കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണമെന്ന് റിപ്പോർട്ട്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവമുണ്ടായത്. പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത് ഇന്നലെ രാത്രി 11 മണിയോടെയാണ്. ആക്രമണത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു. എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സംഭവത്തിൽ പരുക്കേറ്റു.
ആക്രമണം ഉണ്ടായത് വാറൻ്റിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെയാണ്. 2016ലെ സിപിഐഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രവർത്തകനായ അമ്പാട്ട് അശോകനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ സിപിഐഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക