കോഴിക്കോട് : കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം പറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം.
ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക