വിശാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ചക്ര’. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പശ്ചാത്തലം സൈബര്‍ ക്രൈം ആണ്. സൈനിക ഓഫീസറായാണ് വിശാൽ ചിത്രത്തിലെത്തുന്നത്. ‘ വെല്‍ക്കം ടു ഡിജിറ്റല്‍ ഇന്ത്യ ‘ എന്ന ടാഗുമായി എത്തുന്ന ചിത്രം എം.എസ്. ആനന്ദനാണ് സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം 19 ന് തിയേറ്ററുകളിൽ എത്തും.
ബോളിവുഡ് നടി ദിയ മിര്‍സയും കാമുകന് വൈഭവ് രേഖിയും വിവാഹിതരായി
ശ്രദ്ധാ ശ്രീനാഥ് പോലീസ് ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നു. ഒപ്പം റെജീനാ കസാന്ഡ്രെയും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെ. ആര്. വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കര്‍, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും, പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ‘ചക്ര’ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക