ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി. ദീര്‍ഘകാലമായി സുഹൃത്തായ ദിഷ ചൗളയാണ് വധു. ജയന്ത് യാദവിന്റെ വിവാഹ വാര്‍ത്ത സഹതാരം കൂടിയായ യുസ്വേന്ദ്ര ചഹലാണ് പരസ്യമാക്കിയത്.
ഇന്ത്യയ്ക്കായി നാലു ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുള്ള താരമാണ് ജയന്ത് യാദവ്. ഇക്കഴിഞ്ഞ ഐ.പി.എല്‍ ഫൈനലില്‍ മുംബൈയ്ക്കായി കളിച്ചിരുന്നു.തികച്ചും അപ്രതീഷിതമായി ടീമില്‍ കയറികൂടിയ ജയന്ത് യാദവ് ആ മത്സരത്തില്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക