തിരുവനന്തപുരം: കോണ്‍ഗ്രസിനെ തോല്പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാന്‍ പറ്റില്ലെന്ന ബിജെപി പ്രസ്താവനയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
ബിജെപിയുടെ ഈ നീക്കം ആദ്യം തിരിച്ചറിയേണ്ടത് സിപിഐഎമ്മാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രതിപക്ഷം കഴിഞ്ഞാല്‍ പിന്നെ ഭരണപക്ഷമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഐഎമ്മിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ ആ പ്രതികരണം തിരിച്ചറിയേണ്ടത് സിപിഐഎമ്മാണ്. ഞങ്ങളല്ല. കോണ്‍ഗ്രസ് മുക്ത കേരളം എന്ന് ബിജെപി പറയുന്നുണ്ടെങ്കില്‍ സിപിഐഎം സൂക്ഷിക്കണം. സിപിഐഎമ്മിന്റെ മരണമണിയാണ് ആ മുഴങ്ങുന്നത്.
കാരണം ആദ്യം പ്രതിപക്ഷം പിന്നെ ഭരണപക്ഷം എന്നാണ് ബിജെപി പറയുന്നത്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ തകര്‍ക്കാനായി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ഇടതുപക്ഷത്തെ സഹായിക്കുമെന്ന ആശങ്ക യുഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണനായിരുന്നു പറഞ്ഞത്. കോണ്‍ഗ്രസിനെ തോല്പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാന്‍ കഴിയില്ല. ശബരിമല വിഷയം അടക്കം നേട്ടം കൊയ്തത് കോണ്‍ഗ്രസ് ആണെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക