നിയമസഭയിലേക്കുള്ള വരുന്ന തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും കൂടുതൽ പരിഗണന കൊടുക്കണം എന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിന് സംസ്ഥാന നേതൃത്വം അനുകൂല നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ആത്മ വിശ്വാസത്തോടെ പോഷക സംഘടനകൾക്ക് സ്ഥാനാർഥി പട്ടിക തയ്യാറായി.
അവസാന ഘട്ടത്തിലേക്ക് വന്നിരുന്ന പതിവ് രീതിയിൽ മാറ്റം വരുത്തി ഈ തവണ നേരത്തെ തന്നെ ലിസ്റ്റ് സമർപ്പിക്കും എന്ന് കരുതപ്പെടുന്നു. ഒരു ജില്ലയിൽ ഒരു സ്ഥാനാർഥി വേണം എന്നുള്ള ആവശ്യം മഹിള കോൺഗ്രസ് ആവർത്തിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് സാധ്യത മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങി കഴിഞ്ഞു. നിലവിൽ ഒരു വനിത എം. എൽ. എ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. മഹിള കോൺഗ്രസ് സംസ്ഥാന നേതാക്കളും, ജില്ലാ പ്രമുഖരും ഈ തവണ തിരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്.
(AIUWC) അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് പ്രതിനിധി ഇത്തവണ ഒരു സീറ്റിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ആവശ്യം അംഗീകരിച്ചു എന്ന് അറിയുന്നു. അങ്ങനെ ആയാൽ AIUWC സംസ്ഥാന ജനറൽ സെക്രട്ടറി ഷീബരാമചന്ദ്രനാകും സ്ഥാനാർഥി ആവുക. നിലവിൽ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായും പ്രവർത്തിക്കുന്ന ഷീബരാമചന്ദ്രൻ ഇന്ത്യൻ മഹിള കോൺഗ്രസ് കേരളത്തിന്റെ ചുമതല ഉള്ള (IT cell) കോർഡിനേറ്റർകൂടിയാണ്. ഷീബരാമചന്ദ്രന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കാനായാൽ മഹിള കോൺഗ്രസ്, പ്രവാസി കോൺഗ്രസ്, അസംഘടിത തൊഴിൽ വിഭാഗം ഉൾപ്പെടെ മൂന്നു വിഭാഗങ്ങളെയും സമന്വയിപ്പിക്കുവാനും സ്ഥാനാർഥി വടംവലി ഒഴുവാക്കാനും സംസ്ഥാന നേതൃത്വത്തിനാകും എന്നതും ഷീബരാമചന്ദ്രനെ സംബന്ധിച്ച് അനുകൂല ഘടകങ്ങളാണ്. ബിജെപി ക്ക് സ്വാധീനം ഉള്ള മേഖലയിൽ നിന്നും മത്സരിപ്പിക്കാനായാൽ ഹൈന്ദവ-ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കാൻ ഷീബരാമചന്ദ്രൻ വഴി കോൺഗ്രസിനാകും എന്നതും മറ്റൊരു അനുകൂല സാധ്യതയാണ്.
മറ്റൊരു സാധ്യത സ്ഥാനാർഥി KPCC സെക്രട്ടറി L. K. ശ്രീദേവി രാജൻ ആണ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനം പിടിക്കാവുന്ന പ്രവർത്തനം തന്നെയാണ് ഇവരുടെതും.
KPCC വൈസ്. പ്രസിഡണ്ട് ലാലി വിൻസെന്റ് എറണാകുളം, ആലപ്പുഴ ജിലകളിൽ നിന്നും വന്നേക്കാം. കൊച്ചി മുൻ മേയർസൗമിനി ജയനും എറണാകുളം ജില്ലയിക്കുനിന്നും പരിഗണിക്കുന്നുണ്ട്. തൃശ്ശൂരിൽ പത്മജ വേണുഗോപാലിന് വേണ്ടിയും ഒരു വിഭാഗം പ്രവർത്തനം തുടങ്ങി കഴിഞ്ഞു. മഹിള കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോസ്ന മലബാർ മേഖലയിൽ നിന്നും വന്നേക്കാം. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ആണ് കോഴിക്കോട് നിന്നും മത്സരിക്കാൻ ഉറപ്പുള്ള മറ്റൊരു സ്ഥാനാർഥി. പുതുമുഖം കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് -പിണറായിക്ക് എതിരെ മത്സരിക്കാൻ സ്വയം താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നട്ടുണ്ട്. പി. കെ. ജയലക്ഷ്മി, കെ. സി. റോസികുട്ടി, ഉഷ കുമാരി, ലിജി മോഹൻ, ആശ സനൽ, ലീലാമ തോമസ്, സുബൈദ എന്നീ പേരുകളും ലിസ്റ്റിൽ ഉണ്ടെന്നാണ് കരുപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക