കുണുക്കിട്ട കോഴി’ എന്ന തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കു വെച്ച് കലൂർ ഡെന്നീസ്. കോഴിക്കോടായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.
അവിടെ ഒരു അമ്മയും മകളും കൂടി തന്നെ കാണാന്‍ വന്നുവെന്നും മകൾക്കായി അവസരം ചോദിച്ച് എത്തിയ അവരെ സിനിമയിലെ ചതിക്കുഴികളെക്കുറിച്ച് താൻ ബോധവൽക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതറിഞ്ഞ സിദ്ദിഖിന്റെ പ്രതികരണം രസകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലൂർ ഡെന്നീസിന്റെ വാക്കുകൾ
സിനിമയിലെ ചതിക്കുഴികളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് ഇങ്ങനെ അഭിനയമോഹവുമായി വരുന്ന പെണ്‍കുട്ടികളെ ആരെയും ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. ഈ കുട്ടിയോടും ഞാന്‍ ഇതേ പല്ലവി തന്നെ ആവര്‍ത്തി ച്ച് നിരുത്സാഹപ്പെടുത്തി.
അന്ന് രാത്രി ജഗദീഷും സിദ്ദീഖും വന്നിട്ടുപോയ പുതുമുഖ നടിയെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. ഞങ്ങളില്‍ നിന്ന് എല്ലാ വിവരങ്ങളും അറിഞ്ഞ സിദ്ദീഖിന്റെ പ്രതികരണം ഇതായിരുന്നു:
”ഒരു ഡെന്നിസ് ഉപദേശി വന്നിരിക്കുന്നു.ഏതെങ്കിലും ഒരു പെണ്ണ് അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് വന്നാല്‍ ‘ചീത്ത’യായിപ്പോകുമെന്നും പറഞ്ഞ് അവരെ ഓരോന്ന് പറഞ്ഞ് വിടും. അതിന് പറ്റിയ ഒരു സഹനും..” അന്ന് നിരാശയോടെ മുറിയില്‍നിന്നിറങ്ങിപ്പോയ പെണ്‍കുട്ടിയാണ് ഇന്നത്തെ സിനിമ-സീരിയല്‍ താരം ബീന ആന്റണി, കലൂര്‍ ഡെന്നീസ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക