ബിഗ്ബോസിലെത്തില് പ്രണയത്തിലായി വിവാവിതരായവരാണ് പേളിമാണിയും ശ്രീനിഷും.എന്നാല്‍ ഈ താരദമ്പതികള്‍ ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. മാര്‍ച്ചിലാണ് ഡേറ്റ്. അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും നടി സൂചിപ്പിച്ചിരുന്നു.
ഇപ്പോഴിതാ കുഞ്ഞിന്റെ അനക്കം വ്യക്തമായി കാണിക്കുന്ന മനോഹര വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി. വെളുപ്പിന് നാലുമണിയ്ക്ക് എടുത്ത വീഡിയോയിലുടനീളം കുഞ്ഞ് വയറിനുള്ളില്‍ കിടന്ന് ചവിട്ടി മെതിക്കുകയാണ്. ആരാണ് എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചതെന്ന് പറയാമോ? എന്ന് ചോദിച്ച് കൊണ്ടാണ് പേളി വീഡിയോ പങ്കുവെച്ചത്.
ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസത്തിലാണ് പേളിയിപ്പോള്‍. ഇനി ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് പിറക്കുകയും ചെയ്യും. ഈ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരുമെല്ലാം കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക