Home KERALA ‘കൽപ്പറ്റയിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ട’; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ

‘കൽപ്പറ്റയിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ട’; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് കോൺ​ഗ്രസ് കമ്മറ്റിയിൽ കലാപക്കൊടി. കൽപ്പറ്റ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ടെന്ന് കാട്ടി ജില്ലയിൽ പോസ്റ്ററുകൾ ഉയർന്നു.

വയനാട് ഡിസിസി യുടെ മുന്നിലും പരിസരപ്രദേശങ്ങളിലും ആണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതൃത്വം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്താൽ ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററിൽ ഉണ്ട്.

ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോ​ഗം ചേരുന്ന വേളയിലാണ് വയനാട്ടിൽ പോസ്റ്റർ ഉയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പ്രാഥമിക ഘട്ട ചർച്ചകളും യോഗത്തിൽ ഉണ്ടാവും.

Also Read :   ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ