ദൃശ്യം 2 വിനെ പുകഴ്ത്തി സംവിധായകന് പ്രിയദര്ശന്. താന്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സീക്വലാണ് ദൃശ്യം 2 എന്ന് പ്രിയദര്ശന് പറഞ്ഞു.
മോഹന്‍ലാലിനേയും ജീത്തു ജോസഫിനേയും ആന്റണി പെരുമ്പാവൂരിനേയും ദൃശ്യത്തിലെ മുഴുവിന്‍ ടീമിനേയും അഭിനന്ദിക്കുന്നതായും പ്രിയന് പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.
മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. അതേസമയം ദൃശ്യം 2വിന് ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകരോട് നന്ദി പറഞ്ഞ് നടന് മോഹന്‍ലാലും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക