Home LATEST NEWS സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കിട്ടുക എട്ടിന്‍റെ പണി

സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കിട്ടുക എട്ടിന്‍റെ പണി

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ദൃശ്യങ്ങളില്‍‍ വിശ്വസിക്കരുതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ്.

എമിറേറ്റില്‍ നടന്ന കൊലപാതകം എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ദൃശ്യം രാജ്യത്തിനു പുറത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പൊലീസ് മേധാവി മേജര്‍ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല പറഞ്ഞു.

ദൃശ്യങ്ങള്‍ വ്യാജമായി സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

 

Also Read :   399 രൂപയുടെ ജിയോ പ്ലാൻ, കോളിംഗിനൊപ്പം 75 ജിബി ഡാറ്റ, നെറ്റ്ഫ്ലിക്സ്-ആമസോണും സൗജന്യമാണ്