പച്ചക്കറികളും പൂച്ചെടികളും നല്ല പോലെ പൂക്കാന്‍ നേന്ത്രപ്പഴതൊലി കൊണ്ട് ലായനി ഉണ്ടാക്കാം. കാപ്പിപ്പൊടി, തേയില, തൈര് എന്നിവ ചേര്‍ത്താണ് ലായനി തയാറാക്കുന്നത്. പച്ചക്കറികളെക്കാള്‍ കൂടുതല്‍ റോസ് പോലുള്ള പൂച്ചെടികള്ക്കാന് ഈ ലായനി പ്രയോഗിക്കാന്‍ നല്ലത്.
നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലിയെടുക്കുക. അരലിറ്റര്‍ വെള്ളത്തിലേക്ക് ഈ തൊലികള്‍ ചെറുതായി മുറിച്ചിടുക. തുടര്‍ന്നു നല്ല പോലെ തിളപ്പിക്കുക. നല്ല പോലെ തിളപ്പിക്കണം. തിളച്ച ശേഷം തീ കുറയ്ക്കുക. തുടര്‍ന്ന് ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ തേയിലയും ചേര്‍ക്കണം. ഇവ ലായനിയില്‍ നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
കുറച്ചു സമയം കഴിഞ്ഞ ശേഷം രണ്ട് സ്പൂണ്‍ തൈര് കൂടി ചേര്‍ക്കുക. തിളയ്ക്കുന്ന സമയത്ത് തൈര് ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല. തുടര്‍ന്ന് ഈ ലായനി ഒരു ദിവസം മൂടിവയ്ക്കുക. ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷമേ ലായനി ഉപയോഗിക്കാവൂ. 15 ദിവസം കൂടുമ്പോഴാണ് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക