തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികകൾ നടത്തുന്ന സമരം നിയമവിരുദ്ധമായ കാര്യങ്ങൾക്കായാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ.
അസാദ്ധ്യമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് സമരം നടക്കുന്നതെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകുമെന്ന് വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫ് കൂടുതൽ ശിഥിലമാകും. യുഡിഎഫ് അപവാദ വ്യവസായം നടത്തുകയാണ്.
ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം നീങ്ങിയത്. സ്വർണക്കടത്തിൽ ഒന്നിച്ച് സമരം നടത്തി. കേരളത്തിലെ കോൺഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ് എന്നു അദ്ദേഹം കൂട്ടിചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക