ദൃശ്യം 2 തെലുങ്കിലേക്ക് റിമേക്ക് ചെയ്യുന്നു. സംവിധായകന് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തന്റെ ഫേസ്ബുക്കില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന് വെങ്കിടേഷ് എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ജീത്തു ജോസഫ് ദൃശ്യം 2 തെലുങ്കു റിമേക്ക് ആരംഭിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ജീത്തു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ തെലുങ്കു ചിത്രമാണിത്. ദൃശ്യം 2 പുറത്തിറങ്ങിയ ദിവസം തന്നെ റിമേക്കുമായി സംബന്ധിച്ച കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2013ല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം ആദ്യമെത്തിയ റിമേക്ക് കന്നടയില്‍ ദൃശ്യ എന്ന പേരിലായിരുന്നു. അതേ വര്‍ഷം തന്നെ തെലുങ്കു റിമേക്കുമെത്തി.
മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ കഥാപാത്രത്തിന്റെ പേര് രാംബാബു എന്നായിരുന്നു. റാണിയുടെ വേഷം മീന തന്നെയാണ് അവതരിപ്പിച്ചത്. അനും എസ്തര് അനിലും, ഐജി ഗീത പ്രഭാകര്‍ നദിയ മൊയ്തുവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക