മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്ക് ആശംസകളുമായി സിനിമ ലോകം. ബ്ലെസി, ലാൽജോസ് തുടങ്ങി നിരവധിപേരാണ് പ്രീസ്റ്റിനും സംവിധായകനും ആശംസകളുമായി എത്തിയിരിക്കുന്നത്.
മമ്മൂക്കയുടെ ദി പ്രീസ്റ്റ് മാർച്ച് 4ന് റിലീസ് ചെയ്യുന്നു. അതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന കാര്യം ഒരു പുതുമുഖ സംവിധായകനെ മമ്മൂക്ക പരീക്ഷിക്കുന്നു എന്നതാണ്.
ഞാനൊക്കെ കാഴ്ച്ച എന്ന സിനിമയിലൂടെ മമ്മൂക്കയുടെ സ്നേഹത്തിലൂടെയാണ് സംവിധായകനും എഴുത്തുകാരനും ആയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയേറെ നവാഗത സംവിധായകരെ വെച്ച് സിനിമ ചെയ്ത മറ്റൊരാളുണ്ടാവില്ല.
അവരിൽ ഏറിയ പങ്കും ഇന്ന് മലയാളത്തിലെ പ്രമുഖരായി നിൽക്കുന്നു. എഴുതാൻ അറിയാതിരുന്ന എന്നോട് എഴുതാൻ പറഞ്ഞ് എനിക്ക് കാഴ്ച്ച എഴുതാനും തന്മാത്രയെഴുതാനും ഭ്രമരം എഴുതാനുമൊക്കെ ഇൻസ്പിറേഷൻ തന്നത് മമ്മൂക്കയാണ്.
മമ്മൂക്കയുടെ പുതിയ കണ്ടെത്തലായ ജോഫിന് എല്ലാവിധ ആശംസകളും നേരുന്നു. പ്രീസ്റ്റ് വലിയൊരു വിജയമായി തീരട്ടെ. മലയാള സിനിമയിലെ വലിയൊരു സാന്നിധ്യമായി ജോഫിൻ മാറട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക