Home HEALTH കുഞ്ഞുങ്ങളെ വാരിയെടുത്തു ഉമ്മവയ്ക്കുന്നവരാണോ നിങ്ങള്‍ …എങ്കില്‍ ഇനി അത് വേണ്ട കാരണം ഇതാണ്

കുഞ്ഞുങ്ങളെ വാരിയെടുത്തു ഉമ്മവയ്ക്കുന്നവരാണോ നിങ്ങള്‍ …എങ്കില്‍ ഇനി അത് വേണ്ട കാരണം ഇതാണ്

കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവർ ആരൂം തന്നെ കാണില്ല. കുഞ്ഞോമനകളുടെ ചെറിയ പാദങ്ങളും, ഭംഗിയുള്ള പുഞ്ചിരിയും, തുടുത്ത കവിളുകളും കാണുമ്പോൾ അവരെ ഒന്ന് കൈയിലെടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആർക്കും കൊതി തോന്നും. കുഞ്ഞുങ്ങളോടുള്ള അമിതമായ വാത്സല്യം പലരും കാണിക്കുന്നത് അവർക്ക് ചുംബനം നൽകിയാണ്. അത് ഒരു തെറ്റായ കാര്യവുമല്ല.

എന്നാൽ നവജാതശിശുക്കളുടെ മാതാപിതാക്കളിൽ പലരും കുഞ്ഞുങ്ങൾക്ക് മറ്റുള്ളവർ ഉമ്മ നൽകുന്നത് വിലക്കിയേക്കും. ഇത് അവരുടെ സ്വാർത്ഥതയോ ഭ്രാന്തോ ആണെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം.

നവജാതശിശുക്കൾക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ചകളിൽ കൂടുതൽ കരുതൽ നിർണായകമാണ്. ഏതെങ്കിലും തരത്തിലുള്ള വൈറസ്, ബാക്ടീരിയ ആക്രമണങ്ങൾ അവരുടെ ജീവൻ തന്നെ അപകടത്തിലാക്കും.

ആയിരക്കണക്കിന് രോഗാണുക്കളുടെ ആവാസ കേന്ദ്രമായ നമ്മുടെ കൈകൾ കുട്ടികളെ തൊടുന്നതിനു മുമ്പ് നന്നായി കഴുകണം. അതുപോലെ, നമ്മുടെ മുഖത്തും ആയിരക്കണക്കിന് രോഗാണുക്കളുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോൾ ഈ രോഗകാരികൾ അവരുടെ ചർമ്മത്തിലേക്ക് വ്യാപിക്കും.നവജാത ശിശുക്കൾക്ക് എച്ച്എസ്വി -1 വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹെർപ്പസ് സിംപ്ലക്സ് വൈറസ് എന്നും അറിയപ്പെടുന്നു.

Also Read :  ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപം, നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിക്കുകയില്ലെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍