തങ്ങൾ തോക്കുകൾക്കെതിരെ പൊരുതിയവരാണെന്നും ജയിൽ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും എലികൾക്കെതിരെ പോരാടുന്നതിന് തങ്ങൾക്ക് യാതൊരു ഭയവുമില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൽക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് മമതയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എം.പിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിക്ക് സി.ബി.ഐ നോട്ടീസ് നൽകിയതിന് ശേഷമായിരുന്നു മമതയുടെ പരിപാടി.
അയോധ്യ രാമക്ഷേത്ര നിർമാണത്തിന് പി സി ജോർജിന്റെ സംഭാവന ആയിരം രൂപ
ഉള്ളിൽ ജീവനുള്ളിടത്തോളം കാലം ആരുടെയും ഒരു തരത്തിലുമുള്ള വിരട്ടലും പേടിയില്ലെന്ന് മമത ബാനർജി വ്യക്തമാക്കി. “21 ൽ വെല്ലുവിളിയുണ്ടാവട്ടെ, 21 ൽ ഒരു കളിയേ ഉണ്ടാകൂ. ഞാൻ ആ കളിയിലെ ഗോൾകീപ്പറായിരിക്കും. ആര് ജയിക്കുമെന്നും ആര് തോൽക്കുമെന്നും എനിക്ക് കാണണം – മമത ബാനർജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക