കൊവിഡ് ബാധിച്ച് ഫുട്ബോളര് റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന മരണപ്പെട്ടു. 71 വയസ്സായിരുന്നു. നിരവധി ഫുട്ബോള്‍ താരങ്ങള്‍ മിഗ്വെലിനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
‘റോണി ഒരു വാക്കും പറയാനില്ല. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിന്നെയും കുടുംബത്തേയും ചേര്‍ത്ത് നിര്‍ത്തുന്നു. ഈ അവസ്ഥ സങ്കടകരമാണ്. അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു’- മെസി കുറിച്ചു.
അമ്മയ്ക്ക് കൊവിഡ് ബാധിച്ച വിവരം നേരത്തെ റൊണാള്‍ഡീഞ്ഞോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക