വളപട്ടണം പുഴയുടെ തീരങ്ങളിലുണ്ടാകുന്ന കരയിടിച്ചൽ തടയാൻ നടപ്പാക്കുന്ന സമഗ്ര പദ്ധതിക്ക് തുടക്കമായി. പുഴയോരങ്ങളിൽ ജൈവവേലി ഒരുക്കിയാണ് തീരം സംരക്ഷിക്കുക. മയ്യിൽ പഞ്ചായത്തിലെ പറശ്ശിനിപ്പാലത്തിന് താഴെ, കോറളായി തുരുത്ത് കളിസ്ഥലം തുടങ്ങി അഞ്ചിടങ്ങളിലാണ് ജൈവവേലി നിർമാണം.
ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനാണ് നിർവഹണ ചുമതല. ആദ്യഘട്ട പ്രവൃത്തിയുടെ മണ്ഡലതല ഉദ്ഘാടനം കോറളായി തുരുത്തിൽ ജയിംസ് മാത്യു എംഎൽഎ നിർവഹിച്ചു. കെ കെ റിഷ്ന അധ്യക്ഷയായി. എംഎൽഎയുടെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ വീതമുള്ള അഞ്ച് പ്രവൃത്തികളാണ് പദ്ധതിയിലുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി ചന്ദ്രൻ, ടി പി മനോഹരൻ, പി പി രമേശൻ, എം അസൈനാർ, മമ്മു തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക