ചുരുക്കം ചില ചിത്രങ്ങൾക്കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചയാളാണ് എബ്രിഡ് ഷൈൻ. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വ്യത്യസ്തതയാൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം.
ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ആസിഫ് അലിയും എത്തുന്നുണ്ട്. പത്ത് വർഷങ്ങൾക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയായിരിക്കുമിത്. രാജസ്ഥാനിലാണ് ചിത്രീകരണം നടക്കുന്നത്. മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ആസിഫ് അലി എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ഭാഗമാകും. അതേസമയം, തുറമുഖമാണ് നിവിൻ പോളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
കടയ്ക്കൽ ചന്ദ്രൻ പിണറായി വിജയനാണോ…? സംവിധായകന്റെ മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക