തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാത്രി എട്ടോടെ സമരപ്പന്തലില്‍ എത്തിയ രാഹുല്‍ ഗാന്ധി ഉദ്യോഗാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
അര മണിക്കൂറിലേറെ നേരം അദ്ദേഹം സമരക്കാരുമായി സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലിലും അദ്ദേഹം എത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ സമരക്കാരുടെ അടുത്തേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക