അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ നടൻ ടിനി ടോം ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയരുന്നു.
ഒരു ചടങ്ങില്‍ നിന്നുമുള്ള ചിത്രം പങ്കു വെച്ചാണ് ടിനി ഇരിപ്പിട വിവാദത്തെ പരഹസിച്ചിരിക്കുന്നത്. ”ആര്‍ക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ടിനി കുറിച്ചത്”. ഇതോടെ സോഷ്യൽ മീഡിയയിൽ ടിനിയ്ക്കെതിരെ കമന്റുകളും തുടങ്ങി.
സംഘടനയില്‍ മുഴുവന്‍ ഇജാതി വിഡ്ഡികളാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. തെറി വിളി കേള്‍ക്കാന്‍ നിക്കാതെ ഒന്ന് പോയി തരാമോ ടിനി എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക