സ്വര്‍ണം കൊണ്ടു ബിരിയാണിയോ? സംഗതി സത്യമാണ്.സംഗതി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.കേൾക്കുമ്പോൾ ഇതെന്തോന്ന് പറയുന്നു എന്നോക്കെ തന്നെയാവും മിക്കവരുടെയും മനസിൽ വന്ന ചോദ്യം.എന്നാൽ കേട്ടോ കഴിക്കാം ഇനി സ്വർണ്ണം കൊണ്ടുള്ള ബിരിയാണി .
ഭക്ഷണപ്രിയരായ ആളുകളുടെയെല്ലാം ‘ഫേവറേറ്റ്’ വിഭവം ഏതെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരും പറയുന്ന മറുപടി ബിരിയാണി എന്നായിരിക്കും. ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഈ പ്രിയം പുറംനാടുകളിലും പ്രശസ്തമാണ്. പോരാത്തതിന് ഇന്ത്യൻ ബിരിയാണി കഴിക്കാൻ നിന്ന് വിദേശീയരും എത്താറുണ്ട് . ബിരിയാണിയിൽ വ്യത്യസ്തങ്ങളാലായ പരീക്ഷണങ്ങൾ പല പാചക വിദഗ്ധരും പരീക്ഷിക്കാറുണ്ട് .എന്നാൽ ചിലപ്പോൾ ബിരിയാണി പ്രേമികൾക്ക് അത് പ്രിയമാകണമെന്നില്ല എന്നതുകൊണ്ട് തന്നെയാണ് ഇത്തരം പരീക്ഷണങ്ങള്‍ വലിയ തോതില്‍ ആരും നടത്താന്‍ മുതിരാത്തത്.വാഴയിലയില്‍ പൊതിഞ്ഞ ബിരിയാണി, മണ്കലത്തില് തയ്യാറാക്കിയ ബിരിയാണി തുടങ്ങിയ പുത്തന്‍ രൂപമാറ്റങ്ങളൊക്കെ തന്നെ ഇങ്ങനെയുള്ള മാര്‍ക്കറ്റ് ലക്ഷ്യമിടുന്നതാണ്. ഇതില്‍ നിന്നെല്ലാം ഒരുപാട് മാറി, വമ്പന്‍ രീതിയല്‍ ബിരിയാണിയെ അവതരിപ്പിക്കുകയാണ് ദുബായിലെ റെസ്റ്റോറന്റ് .
ഇവിടിതാ ദുബായില്‍ നിന്നാണ് ഈ രാജകീയമായ ബിരിയാണിയുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്.
ഇരുപത്തിമൂന്നു കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. ബോംബെ ബോറോ എന്ന ഹോട്ടല്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ബിരിയാണിയാണ് ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ബിരിയാണി.വലിയൊരു സ്വര്‍ണത്തളികയിലാണ് ബിരിയാണി വിളമ്പുന്നത്. മൂന്നു വ്യത്യസ്ത വിധത്തിലുള്ള അരികള്‍ കൊണ്ടുള്ള ബിരിയാണിയാണ് തളികയിലുള്ളത്. ബിരിയാണി റൈസ്, കീമ റൈസ്. വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നിങ്ങനെ വിവിധ അരികള്‍ കൊണ്ടുള്ള ബിരിയാണി മൂന്നുകിലോയോളമാണുള്ളത്.കശ്മീരി ലാമ്പ് സീഖ് കബാബ്, ഓള്‍ഡ് ദില്ലി ലാമ്പ് ചോപ്സ്, രജ്പുത് ചിക്കന്‍ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കന്‍ റോസ്റ്റ് എന്നിവയാണ് ‘ഗോള്‍ഡന്‍ ബിരിയാണി‘യുടെ പ്രത്യേകത. രുചികരമായ വിവിധ തരം സോസുകളും റെയ്ത്തുകളും ആണ് സൈഡ് ആയി വരുന്നത്.
ചെറിയ ഉരുളക്കിഴങ്ങ്, പുഴുങ്ങിയ മുട്ട, വറുത്ത അണ്ടിപ്പരിപ്പ്, മാതളനാരങ്ങ, വറുത്ത സവോള തുടങ്ങിയവ കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. കൂടാതെ കശ്മീരി ലാമ്പ് സീഖ് കബാബ്, ഡല്‍ഹി ലാമ്പ് ചോപ്സ്, രാജ്പുട് ചിക്കന്‍ കബാബ്സ്, മുഗളായ് കോഫ്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്. ഒപ്പം വ്യത്യസ്തമാര്‍ന്ന റായ്തകളും രുചിമേളം കൊഴിപ്പിക്കാനുണ്ട്.
ഇനിയാണ് അറിയേണ്ടത് എന്താണ് ഈ ഗോൾഡൻ ബിരിയാണിയുടെ വില ? ഗോൾഡൻ ബിരിയാണി എന്ന് കേൾക്കുമ്പോൾ ആദ്യം ഓടി എത്തുന്നത് ഈ ചോദ്യം തന്നെയാണ് .ഇനി പ്ലേറ്റ് ഒന്നിന് ഇതിന് വരുന്ന വിലയെന്താണെന്ന് അറിയാം. ആയിരം ദിര്‍ഹം അഥവാ 20,000 രൂപയ്ക്കടുത്താണ് ഇതിന്റെ വില. ‘റോയല്‍’ രുചി അറിയണം എന്നാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതിനാലാണ് ഇത്രയും വില വരുന്നതത്രേ.
എന്തൊക്കെ പറഞ്ഞാലും ഇതൊരു ഉഗ്രൻ സംഗതി തന്നെ . സംഭവം സോഷ്യൽ മീഡിയിൽ വയറലായി .ഗോള്‍ഡന്‍ ബിരിയാണി‘യുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക