രാജ്യത്ത് നാലു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് എടുത്തേയ്ക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. യോഗത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി തീരുമാനിയ്ക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ഏഴിനായിരിക്കും പ്രഖ്യാപിക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് രാകേഷ് ടിക്കായത്ത്
കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക