മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രതികരണമാണ് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിന് ദൃശ്യം 2 കണ്ട് തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മോഹന്‍ലാല്‍ അശ്വിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ ട്വിറ്ററില്‍ അശ്വിന്റെ ട്വീറ്റിന് മറുപടിയായാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.
‘ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി. ഞങ്ങള്‍ക്ക് ഇത് വലിയൊരു കാര്യം തന്നെയാണ്. നിങ്ങളുടെ കരിയറിന് എല്ലാവിധ ആശംസകളും’
കഴിഞ്ഞ ദിവസമാണ് അശ്വിന് ദൃശ്യം കണ്ട് ട്വിറ്ററില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ചിത്രത്തില്‍ ജോര്‍ജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താന്‍ ഉറക്കെ ചിരിച്ചു പോയെന്നും ദൃശ്യം 2 ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണണമെന്നും താരം ആവശ്യപെടുന്നു. ട്വിറ്ററിലൂടെയാണ് അശ്വിന് തന്റെ ആവേശം പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക