കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. നാലല്ല , നാല്പത് ലക്ഷം ട്രാക്ടറുകൾ തന്നെ പാർലമെന്റ് വളയുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഡൽഹി മാർച്ച് എപ്പോൾ വേണമെങ്കിലും നടക്കാമെന്നും ആഹ്വാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ സികാറില്‍ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകർ ത്രിവര്‍ണ പതാകയെ അതിരറ്റു സ്നേഹിക്കുന്നുണ്ട്, എന്നാൽ രാജ്യത്തുള്ള നേതാക്കളോട് ഒരിക്കലും അങ്ങനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം കമ്പനികളുടെ ഗോഡൗണുകള്‍ കര്‍ഷകര്‍ക്ക് തകര്‍ക്കേണ്ടിവരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
സ്വര്‍ണം കൊണ്ടു ബിരിയാണിയോ? സംഗതി സത്യം! വില എത്രയെന്നറിയേണ്ടേ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക