തിരുവനന്തപുരം: സ്വന്തം നാടായ അഞ്ചലിലെ 33 സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കാനുള്ള പദ്ധതിയുമായി ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി .
ഇതിനായുള്ള ധാരണാപത്രം മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ റസൂല്‍ പൂക്കുട്ടിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെയും ഒപ്പുവെച്ചു.
സ്വന്തം നാട്ടില്‍ മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍ വേണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്നു അദ്ദേഹം പറഞ്ഞു.28 സബ് സെന്ററുകള്‍, നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് നവീകരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക