കണ്ണൂര്‍ ഇലക്ഷന് ഡപ്യൂട്ടി കളക്ടര്‍ എന്‍ ദേവീദാസിന് ഐഎഎസ് ലഭിച്ചു. ദീര്‍ഘകാലം കാസര്‍കോട് എഡിഎം ആയിരുന്നു. കണ്ണൂരിനു പുറമെ, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇലക്ഷന് ഡപ്യൂട്ടി കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തളിപ്പറമ്പ്, തലശ്ശേരി, കാഞ്ഞങ്ങാട് സബ് ഡിവിഷനുകളില്‍ ആര്‍ഡിഒ ആയി പ്രവര്‍ത്തിച്ച അദ്ദേഹം, കാസര്‍കോട് ജില്ലാ കളക്ടറുടെ താത്കാലിക ചുമതലയും വഹിച്ചിരുന്നു.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ്. നിലവില്‍ നീലേശ്വരം കിഴക്കന്‍ കൊവ്വലില്‍ താമസം. ഭാര്യ മടിക്കൈ ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂള് അധ്യാപിക ജീജ. വിദ്യാര്ത്ഥിളെയ ചൈത്രക് ദേവ്, ദേവിക മിത്ര മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക