മിഷഗണ്‍: മുന്‍ യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി . ലൈംഗീക പീഡനം, മനുഷ്യക്കടത്ത് ആരോപണത്തില്‍ കേസെടുത്തതിനു പിന്നാലെയാണ് ജോണ്‍ ഗെഡെര്ട്ട് ജീവനൊടുക്കിയത്. മിഷഗണ്‍ അറ്റോര്‍ണി ജനറല്‍ ഡന നെസല്‍ ജോണ്‍ ഗെഡെര്ട്ടിന്റെ മരണം സ്ഥിരീകരിച്ചു.
2012 ലെ വനിതാ ജിംനാസ്റ്റിംഗ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഗെഡെര്ട്ട്. നൂറുകണക്കിന് അത്ലറ്റുകളെ പീഡിപ്പിച്ച ടീം ഡോക്ടര്‍ ലാറി നാസര്‍ ഗെഡെര്ട്ടിനൊപ്പമാണ് പ്രവര്‍ത്തിച്ചത്.
250 ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ നാസറിന് 2018 ല്‍ 300 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 63 കാരനായ ഗെഡെര്ട്ടിന് മിഷിഗണില്‍ പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. ഇവിടെ ഡോക്ടറായി നാസര്‍ പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക