Home KERALA ചെ​ന്നൈ എ​ക്സ്പ്ര​സി​ല്‍ നിന്ന് വ​ന്‍ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി ;സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു

ചെ​ന്നൈ എ​ക്സ്പ്ര​സി​ല്‍ നിന്ന് വ​ന്‍ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി ;സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് ട്രെയിനില്‍ നിന്ന് വ​ന്‍ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴാണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായാണ്‌ റിപ്പോര്‍ട്ട്.

ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.

ചെന്നൈ സ്വദേശിയായ യാത്രക്കാരിയാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

Also Read :   കർണാടകയിൽ രണ്ട് ഒമിക്രോണ് കേസുകൾ സ്ഥിരീകരിച്ചു