തെന്നിന്ത്യയിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ് പ്രിയ വാര്യർ. നിഥിൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രം ചെക്കാണ് താരത്തിന്റെ പുതിയ ചിത്രം.
ഇപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നിഥിന്റെ പുറത്തേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയ വാര്യപാണ് വിഡിയോയിൽ.
ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടെയാണ് പ്രിയക്ക് ചാട്ടം പിഴച്ചത്. നിഥിന്റെ പുറകിൽ ഓടിവന്ന് ചാടിക്കയറാനാണ് പ്രിയ ശ്രമിച്ചത്. എന്നാൽ വിചാരിച്ചതുപോലെ നടന്നില്ല. താരം നേരെ നിലത്തേക്ക് വീണു പോവുകയായിരുന്നു.
https://www.instagram.com/p/CLtSdAdgPOc/?utm_source=ig_embed&utm_campaign=embed_video_watch_again
നടി വീണതു കണ്ട് അണിയറക്കാർ ഓടി വരുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും കാര്യമാക്കാതെ എഴുന്നേറ്റുവന്ന പ്രിയ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് നിഥിനോടും അണിയറ പ്രവർത്തകരോടും പറയുന്നതും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക