ജനപക്ഷം നേതാവ് പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകുമെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യുഡിഎഫ് ജിഹാദികളുടെ കൈകളിലാണെന്നതടക്കമുള്ള വിമര്‍ശനം പി.സി.ജോര്‍ജ് ഇന്ന് നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് റിജില്‍ മാക്കുറ്റി നടത്തിയത്.
കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാർ എം.എൽ.എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരപ്പന്തലില്‍ പിന്തുണ പ്രഖ്യാപിക്കാനെത്തിയ പി.സി.ജോര്‍ജ് നൽകിയ ഷാൾ റിജില്‍ മാക്കുറ്റി നിരസിച്ചിരുന്നു.
https://www.facebook.com/Rijilchandranmakkutty/posts/269224094758752
പ്രതികരിക്കാൻ ഇവിടെ എഴുതുക