എം മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ഏകദേശം പത്ത് വർഷങ്ങൾക്കു ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്നതാണ് പ്രധാന പ്രത്യേകത. ചിത്രത്തില്‍ കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായികയായി എത്തുന്നത്.
‘മീനചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ’ … ‘നിങ്ങളാരും പറഞ്ഞുകൊടുക്കേണ്ടയെന്ന് എസ്തര്
പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ലാല്‍ ,സിദ്ദിഖ്, വിജയ് മേനോന് കൃഷ്ണ പ്രസാദ് മേജര്‍ രവി അശ്വിന് കുമാര്‍ സൂരജ് എസ് കുറുപ്പ്, സുധീര്‍ പറവൂര്‍, ബാനുമതി കൂടാതെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ചന്ദ്രമോഹൻ സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത് ഇഷാൻ ചാബ്രയാണ്. ചന്ദ്രകന്തും മെൽബിനും ചേർന്നാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്.
കലാസംവിധാനം അനീസ് നാടോടിയും മേക്കപ്പ് ലിബിൻ മോഹനനും ചെയ്തിരിക്കുന്നു. ഉദയ്പൂർ , മുംബൈ, കൊച്ചി എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ജയ്പൂരാണ്. ആസിഫ് അലിയും നിവിൻ പോളിയും വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തുമ്പോൾ ഏറെ ആകാംക്ഷയിലാണ് ആരാധകർ. ഒപ്പം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമെന്നതും പ്രതീക്ഷ കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക