മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഒസീഷാ സർക്കാരും. കേരളത്തിൽ നിന്ന് ഒഡീഷയിലെത്തുന്ന യാത്രക്കാർക്കാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ളവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ സംസ്ഥാനത്ത് നിർബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നും മഹർഷട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, തെലങ്കാന, ഡൽഹി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും ഒഡീഷയിൽ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഈ അവസ്ഥ കണക്കിലെടുത്താണ് മിക്ക സംസ്ഥാനങ്ങളും കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക