ലഹരി മരുന്നുകളേക്കാൾ അശ്ലീല വീഡിയോകൾ തലച്ചോറിൽ പ്രവർത്തിക്കുന്നുവെന്ന് ഗവേഷകരുടെ കണ്ടെത്തൽ. കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ നടത്തിയത്.ലഹരി മരുന്നുകൾ നൽകുന്ന ഉദീപന ങ്ങളോട് ലഹരിക്കടിമപ്പെട്ടവർ പ്രതികരിക്കുന്നത് പോലെയാണ് അശ്ലീല വീഡിയകളോട് ഇവർ പ്രതികരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ ന്യുറോസയന്റിസ്റ്റ് വലേറി മൂനിന്റെ നേത്രത്വത്തിലുള്ള സംഘമാണ് ഈ ഗവേഷണം കണ്ടെത്തിയത്.
ഇത്തരം വിഡിയോകൾക്ക് അടിമപ്പെടുന്നവരിൽ പലരും യഥാർഥ ലൈംഗിക ബന്ധത്തേക്കാൾ അശ്ലീല വീഡിയോകളിലാണ് അടിമപ്പെട്ടിരിക്കുന്നത്. ഇത്തരം ദൃശ്യങ്ങളാണ് ഇവർക്ക് ആവശ്യമെന്ന് ലേഖനം പറയുന്നു. ആസ്വാദനത്തിലുപരി ആവശ്യമാണ് ഇവരെ നയിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. ലഹരിക്കടിമപ്പെടുന്ന നയിക്കുന്ന ഇൻസെന്റീവ് മോട്ടിവേഷൻ എന്ന ക്രമ ഭാംഗമാണ് ഇത്തരക്കാരെയും നയിക്കുന്നത്.
തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഡോപോമിൻ എന്ന രാസത്വരകമാണ് മനുഷ്യരിൽ ലൈംഗികവികാരത്തെ ഉണർത്താൻ സഹായിക്കുന്നത്. എതിർ ലിംഗത്തിൽ പെട്ടവരുടെ സാമീപ്യമോ സ്പർശമോ ഉണ്ടാകുമ്പോൾ ഡോപോമിൻ തലച്ചോറിൽ ഉൽപാദിക്കപ്പെടുന്നു. ചെറിയ അളവിൽ ഇത് ഉത്പാദിപ്പിക്കപ്പെട്ടാലും മനുഷ്യർക്ക് ലൈംഗിക വികാരം ഉണരും, ലൈംഗികോത്തേജനം ഉണ്ടാകുന്നു. എന്നാൽ, അവസരം കിട്ടുമ്പോഴെയെല്ലാം നെറ്റിൽ ലൈംഗിക ചിത്രങ്ങളും വിഡിയോകളും ആസ്വദിക്കുന്നവരിൽ ഡോപോമിൻ വലിയ അളവിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
എതിർ ലിംഗത്തിൽ പെട്ടവരുടെ സ്പര്‍ശനം ഉണ്ടാകുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതിനേക്കാൾ അധികമായി ലൈംഗിക വിഡിയോകൾ കാണുമ്പോൾ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. നെറ്റിലെ വീഡിയോകളിൽ അവർ അഭിനയിക്കുകയാണ്. അവരുടെ നിറംപിടിപ്പിച്ച യാഥാർഥ്യമല്ലാത്ത കേളികളാണ് അമിതമായ ഡോപോമിനെ തലച്ചോറിൽ സൃഷ്ടിക്കുന്നത്.
ഇങ്ങനെ വലിയ അളവിൽ ഡോപോമിൻ ഉല്പാദിപ്പിക്കപ്പെടുന്ന ആളുകളിൽ ചെറിയ അളവിൽ ഡോപോമിൻ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ എന്താകും സ്ഥിതിയെന്നും ഗവേഷകർ ചോദിക്കുന്നു. നെറ്റിൽ കണ്ടു ശീലിച്ച സെക്സ് ആസ്വദിക്കുന്നവരിൽ യഥാർത്ഥ സെക്സ് ഏശില്ല. ലൈംഗിക പങ്കാളി എത്ര പണിപെട്ടാലും അവരുടെ തലച്ചോറിൽ വലിയ അളവിൽ ഡോപോമിൻ ഉൽപ്പാദിപ്പിക്കപ്പെടുകയില്ല. സാധാരണ ഗതിയിലുള്ള സ്പർശനമോ, ഗന്ധമോ ഒന്നും തന്നെ ലൈംഗിക പങ്കാളിയെ ഉത്തേജിപ്പിക്കണമെന്നില്ല.
അയഥാര്‍ത്ഥമായ നെറ്റ് സെക്സ് ആസ്വദിക്കുന്നവര്‍ അങ്ങനെ യഥാര്‍ത്ഥ സെക്സ് ആസ്വദിക്കാന്‍ കഴിയാത്ത നിലയിലാകുന്നു. ഇത്തരക്കാരുടെ ലൈംഗികജീവിതം താറുമാറാകും, പങ്കാളിയില്‍ നിന്നുള്ള വേര്‍പെടലില്‍ (അല്ലെങ്കില്‍ വിവാഹമോചനത്തില്‍) കലാശിക്കും. അതുകൊണ്ട് കഴിയുന്നതും ‘നെറ്റ് സെക്സ്’ ഒഴിവാക്കാന്നതാണ് മികച്ച ലൈംഗിക‑ദാമ്പത്യ ജീവിതത്തിന് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക