മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പം അഭിനയിച്ച വിശേഷങ്ങള്‍ പങ്കുവച്ച് നടി അനിഖ സുരേന്ദ്രന്. മമ്മൂട്ടിയും നയന്‍താരയുമാണ് തന്റെ പ്രിയപ്പെട്ട ഓണ്‍സ്ക്രീന്‍ മാതാപിതാക്കള്‍ എന്നാണ് അനിഖ വെളിപ്പെടുത്തിയിരിക്കുന്നത്.
നയന്‍താര അമ്മയെ പോലെയായിരുന്നു. മമ്മൂട്ടിയെ ആദ്യം പേടിയായിരുന്നെങ്കിലും അദ്ദേഹം വളരെ കൂളാണെന്നും അനിഖ പറയുന്നു.
നയന്താരയ്ക്കൊപ്പം ഭാസ്കര്‍ ദി റാസ്കല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് അനിഖ അഭിനയിച്ചിട്ടുള്ളത്. ഭാസ്കര്‍ ദി റാസ്കലില് തനിക്ക് കോസ്റ്റ്യൂമൊക്കെ തിരഞ്ഞെടുത്ത് തന്നത് നയന്‍താര ചേച്ചിയാണ്. ഷൂട്ടിംഗ് സമയത്ത് ഹെയറും, മേക്കപ്പുമെല്ലാം നോക്കിയത് ചേച്ചി തന്നെയായിരുന്നു. ശരിക്കും അമ്മ കുട്ടികളെ നോക്കുന്നത് പോലെ എന്നാണ് അനിഖ പറയുന്നത്.
അതേസമയം, ബാവൂട്ടിയുടെ നാമത്തില്‍, ഭാസ്കര്‍ ദി റാസ്കല്‍, ദി ഗ്രേറ്റ് ഫാദര്‍ എന്നീ മൂന്ന് സിനിമകളിലാണ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ മമ്മൂക്ക വളരെ കൂളായാ നമ്മളോട് ഇടപെടുന്നത്. സെറ്റില്‍ വെറുതെ ഇരിക്കുകയാണെങ്കില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്ത ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് തരും. കേള്‍ക്ക് ഈ പാട്ട് നല്ലതല്ലേ എന്ന് പറഞ്ഞ് എന്ന് അനിഖ പറയുന്നു.
ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ അനിഖ തെന്നിന്ത്യന്‍ ഭാഷകളിലും ബാലതാരമായി തിളങ്ങി. ഇനി നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലാണ് അനിഖ നായികയാവുന്നത്. കപ്പേളയില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അനിഖ തെലുങ്കില്‍ അവതരിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക