2021 ഫെബ്രുവരി 28 മുതൽ മാർച്ച് 06 വരെയുള്ള സമ്പൂർണ നക്ഷത്രഫലം
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
ഫെബ്രുവരി അവസാനിച്ച് മാർച്ച് മാസം പിറക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. ഞായറാഴ്ച പകൽ മൂന്നു മണി വരെ കാര്യതടസ്സം, യാത്രാതടസ്സം, സുഖക്കുറവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, സുഹൃദ്സമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ് കാണുന്നു.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറുകാർക്ക് വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച പൊതുവേ ഗുണഫലങ്ങൾ ആണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും.ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ കാര്യതടസ്സം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ശരീരക്ഷതം, സാമ്പത്തിക നഷ്ടം ഇവ കാണുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച മിഥുനക്കൂറുകാർക്ക് അഷ്ടമശ്ശനിയും അഷ്ടമവ്യാഴവും തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ഞായറാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാതിരുന്ന പണം തിരികെ കിട്ടാം.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാൽ കാര്യങ്ങളുടെ മെല്ലെപ്പോക്ക് തുടരും. എങ്കിലും ദൈവാനുഗ്രഹത്താൽ തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. ആഴ്ചയുടെ രണ്ടാംപകുതിയിൽ തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഞായറാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം, യാത്രാതടസ്സം, തർക്കം ഇവ കാണുന്നു. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറുകാർക്ക് കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല. എങ്കിലും ദൈവാനുഗ്രഹത്തിന് പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.ഞായറാഴ്ച പകൽ മൂന്നു മണി വരെ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ വേണ്ടത്ര വിജയം കിട്ടുന്നില്ലെന്നു തോന്നും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. ഞായറാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ് ഇവ കാണുന്നു. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, കലഹം, ശത്രുശല്യം ഇവ കാണുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച തുലാക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. കണ്ടകശനി തുടരുന്നുണ്ടെങ്കിലും ദോഷങ്ങളൊന്നും കാര്യമായി അനുഭവപ്പെടില്ല. കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.ഞായറാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ധനയോഗം, സാധനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് തികച്ചും അനുകൂലമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കാര്യങ്ങൾ വിചാരിച്ചതു പോലെ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. വരുമാന വർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം ശരീരസുഖക്കുറവ്, ധനതടസ്സം, ചെലവ് ഇവ കാണുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം ഇവ കാണുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ഈയാഴ്ച ധനുക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഞായറാഴ്ച പകൽ മൂന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. യാത്രകൾ വിജയിക്കാം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
ഈയാഴ്ച മകരക്കൂറുകാർക്ക് കണ്ടകശനിയും വ്യാഴദോഷവും തുടരുന്നതിനാൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും. ഞായറാഴ്ച പകൽ മൂന്നു മണി വരെ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം, ആരോഗ്യം, സന്തോഷം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, ചെലവ്, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
ഈയാഴ്ച കുംഭക്കൂറുകാർക്ക് എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയുന്നതു പോലെ തോന്നും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. ജോലിയിൽ പുരോഗതി കാണപ്പെടും. ഞായറാഴ്ച പകൽ മൂന്നു മണി വരെ കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഞായറാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ശത്രുശല്യം, നഷ്ടം, അപകടഭീതി ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
ഈയാഴ്ച മീനക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. കുടുംബത്തിലും സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ചൊവ്വാഴ്ച പകൽ മൂന്നു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. ചൊവ്വാഴ്ച പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ശനിയാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക