ആദ്യ കൊവിഡ് വാക്സിന് ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എയിംസില്‍ വെച്ചാണ് വെച്ചാണ് മോദി വാക്സിനേഷന് സ്വീകരിച്ചത്. വാക്സിന് കുത്തിവെപ്പ് നടത്തുന്നതിന്റെ ദൃശ്യം ട്വിറ്ററിലൂടെ മോദി പങ്കുവെച്ചു.
‘കൊവിഡ് 19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും വേഗത്തില്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് ശ്രദ്ധേയമാണ്, യോഗ്യരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.‘ ഒരുമിച്ച് നിന്ന് നമുക്ക് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം,’ മോദി ട്വീറ്റ് ചെയ്തു.
രാജ്യവ്യാപകമായി ഇന്ന് കൊവിഡ് വാക്സിനേഷന് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 60 വയസ്സില്‍ പ്രായമുള്ള എല്ലാവര്ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ട വാക്സിനേഷന്.
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന് സൗജന്യമാണ്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് സൗകര്യമുണ്ടാവും.
പൊതുജനങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക