തൊഴിലാളിയെ പിരിച്ചു വിട്ട സംഭവത്തിൽ ആമസോണിനു നേരെ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന ഹൈക്കോടതി. നാലാഴ്ചക്കുള്ളില്‍ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തെലങ്കാന ഹൈക്കോടതി സംസ്ഥാന ലേബര്‍ വകുപ്പിനോട് ഉത്തരവിട്ടിരിക്കുന്നത്. ആമസോണ്‍ ഡവലപ്മെന്റ് സെന്ററില്‍ സീനിയര്‍ ഓപറേഷന്‍സ് മാനേജരായിരുന്ന വിജയ് ഗോപാലാണ് പരാതി നൽകിയിരിക്കുന്നത്.
‘തമിഴ് അറിയാത്തതിൽ ക്ഷമ ചോദിക്കുന്നു’, നരേന്ദ്ര മോദിക്ക് പിന്നാലെ ഖേദം രേഖപ്പെടുത്തി അമിത് ഷായും
നാല് വര്‍ഷമായി കമ്പനിയില്‍ എല്‍5 ഓപറേഷന്‍സ് മാനേജരായിരുന്നു ഇദ്ദേഹം. മാനേജേരിയല് വിഭാഗത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തന സമയം, ഓവര്‍ടൈം എന്നിവ കണക്കാക്കുന്നതിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടിയതിനാണ് തന്നെ പുറത്താക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ അറിയിപ്പിൽ പിരിച്ചു വിടാനുള്ള കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നാണ് വിജയ് ഗോപാൽ പറയുന്നത്.
‘മിസ്റ്റർ, എനിക്ക് നിങ്ങളെ മനസിലാകുന്നില്ല’ , ദൃശ്യം 2 ഡയലോഗിന് കിടിലൻ ട്രോളുകളുമായി ട്രോളന്മാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക