ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നൂറിന് ഷെരീഫ്. ഒമർ ലുലുവിന്റെ തന്നെ ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ഗാദാ ജോൺ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടി.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പുതിയ സിനിമകളെ കുറിച്ചും, മോഡലിങ് വിശേഷങ്ങളും, വ്യക്തിപരമായ കാര്യങ്ങളും പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്ക്കുന്ന നൂറിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു താരം വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
നൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ Masha Allahസ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക. എന്നും ! എന്നെന്നും.
അതേസമയം നടിയുടെ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൂറിന് നല്കിയ മറുപടിയും ചര്‍ച്ചയായി മാറി. പേര് കൊണ്ട് മുസ്ലിമായതുകൊണ്ട് കാര്യമില്ല, സ്ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്ലിം തലമറക്കണമെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ‘അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന് നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക