ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എത്തിയ ദൃശ്യം 2 വലിയ വിജയം നേടിക്കൊണ്ടിരിയ്ക്കുകയാണ്. ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ വഴി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഇപ്പോഴും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 19 നാണ് ചിത്രം എത്തിയത്. സിനിമയുടെ ആദ്യഭാഗം പൂത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ആസ്വാദകർക്കിടയിൽ സിനിമ പതിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു കൂടിയുണ്ട് ദൃശ്യം 2 പുറത്തിറങ്ങുമ്പോൾ.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, സായികുമാര്‍ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ ജോർജ് കുട്ടി മുതൽ സിനിമയിലെ ഓട്ടോ ഡ്രൈവർമാർ വരെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തിൽ കയ്യടിയും പ്രശംസയും ഏറെ വാങ്ങിയ ആളായിരുന്നു മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രം.
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ മെയില്‍ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്
ഇപ്പോഴിതാ ഐ.ജി തോമസ് ബാസ്റ്റിന്റെ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ. ‘മിസ്റ്റർ, എനിക്ക് നിങ്ങളെ മനസിലാകുന്നില്ല’ എന്ന ഡയലോഗാണ് ട്രോളർമാരുടെ ഇപ്പോഴത്തെ ട്രോൾ ശകലം. മുരളിഗോപിയുടെ മീം ഉപയോഗപ്പെടുത്തി ഈ സംഭാഷണം എല്ലായിടങ്ങളിലും ഉപയോഗിക്കുകയാണ് ട്രോളന്മാരിപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക