ആഗ്ര: കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നൽകാതിരുന്നതോടെ സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽപോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക