സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്ന് എ സമ്പത്ത് ഒഴിയുന്നു. എ കെ ജി സെന്ററിലെത്തി തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. ക്യാബിനറ്റ് പദവിയിൽ ഡൽഹിയിൽ സമ്പത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക